മണ്ണെണ്ണ വില വർദ്ധനവിനെതിരെ മത്സ്യത്തൊഴിലാളികൾ തോണിയിൽ പ്രതിഷേധിച്ചു
പൊന്നാനി മണ്ണെണ്ണ ഇരട്ടി വില വർധിപ്പിച്ചതിനെതിരെ എഐടിയുസി മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കുകയാണ് അതിൻറെ ഭാഗമായി പൊന്നാനി മത്സ്യത്തൊഴിലാളികൾ അഴിമുഖകടലിൽ തോണിയിൽ പ്രതിഷേധിച്ചു സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധന ആവശ്യത്തിനായി ഒരു മാസം 2160 ലിറ്റർ മണ്ണെണ്ണ യാണ് ആവശ്യമായി വരുന്നത് ഈ നിലക്ക് ഒരു വർഷത്തേക്ക് 25920 ലിറ്റർ മണ്ണെണ്ണ ആവശ്യമായി വരുന്നുണ്ട് മത്സ്യബന്ധനത്തിനായി പ്രത്യേക കോട്ട അനുവദിക്കണമെന്ന് ആവശ്യവും അംഗീകരിക്കപ്പെട്ടിട്ടില്ല. മൂന്നു മാസത്തിൽ ഒരിക്കലാണ് മണ്ണെണ്ണ ലഭിച്ചിരുന്നത് അത് നാലുമാസമായി മാറ്റിയിരിക്കുന്നു ഇപ്പോൾ വിലവർധനവും മണ്ണെണ്ണക്ഷാമവും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം എഐടിയുസി മത്സ്യത്തൊഴിലാളി ഫെഡറേഷൻ ദേശീയ ട്രഷറർ എ കെ ജബ്ബാർ ഉദ്ഘാടനം ചെയ്തു പി പി മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു അബ്ദുള്ളക്കുട്ടി മരക്കടവ് ഷാഫി തെക്കേ കടവ് മണ്ഡലം എക്സിക്യൂട്ടീവ് മെമ്പർ സഖാവ് അമീൻ എന്നിവർ സംസാരിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments