ബലി പെരുന്നാളിന് ഇത്തവണയും എരമംഗലം കിളിയിൽ പ്ലാസ ഗ്രൗണ്ടിൽ ഈദ് ഗാഹ്
എരമംഗലം: ബലി പെരുന്നാളിന് ഇത്തവണയും എരമംഗലം കിളിയിൽ പ്ലാസ ഗ്രൗണ്ടിൽ ഈദ് ഗാഹ് സംഘടിപ്പിക്കാൻ സംയുക്ത ഈദ് ഗാഹ് കമ്മറ്റി യോഗം തീരുമാനിച്ചു. കാലത്ത് 7.30 ന് നടക്കുന്ന നമസ്കാരത്തിന് ജമാഅത്തെ ഇസ് ലാമി മലപ്പുറം ജില്ല സെക്രട്ടറിയും മസ്ജിദുൽ ബറക്ക: (നാക്കോല) ഖത്തീബുമായ എം.സി.നസീർ നേതൃത്വം നൽകും. സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക സ്ഥലസൗകര്യമുണ്ടായിരിക്കും. കിളിയിൽ പ്ലാസയിൽ ചേർന്ന യോഗത്തിൽ സംയുക്ത ഈദ് ഗാഹ് കമ്മറ്റി ചെയർമാൻ Dr.K.P. ഉമറലി അധ്യക്ഷത വഹിച്ചു. പി. അഹമ്മദ് കോയ, കെ.പി.മുഹമ്മദലി, കെ.എ.ജമാൽ, ഉമ്മർ, പി.അഹമ്മദുണ്ണി തുടങ്ങിയവർ സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments