കെ.എസ്.ടി.എ. മേഖലാ പഠനക്യാമ്പ് സംഘടിപ്പിച്ചു
കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.എസ്.ടി.എ.) പൊന്നാനി, എടപ്പാൾ ഉപജില്ലകളുടെ മേഖലാ പഠനക്യാമ്പ് സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം അഡ്വ. പി.കെ. ഖലീമുദ്ദീൻ ഉദ്ഘാടനംചെയ്തു. കെ.എസ്.ടി.എ. എടപ്പാൾ ഉപജില്ലാ സെക്രട്ടറി കെ.എം. സുരേഷ്ബാബു അധ്യക്ഷതവഹിച്ചു. പൊന്നാനി ഉപജില്ലാ സെക്രട്ടറി വി. രേണുക, ജില്ലാ വൈസ് പ്രസിഡൻറ് അജിത് ലൂക്ക്, ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങളായ സി. ഹരിദാസൻ, പി. രഘു, എടപ്പാൾ ഉപജില്ലാ ഖജാൻജി ജലീൽ തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ വിഷയങ്ങളിൽ പ്രൊഫ. എം.എം. നാരായണൻ, കെ.എസ്.ടി.എ. സംസ്ഥാന കമ്മിറ്റിയംഗം സുരേഷ് കൊളശ്ശേരി എന്നിവർ ക്ലാസെടുത്തു. സെഷനിൽ ഡോ. ടി.വി. ഹരിആനന്ദകുമാർ അധ്യക്ഷതവഹിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments