Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

എരമംഗലം സെക്ടർ സാഹിത്യോത്സവിന് സമാപ്തി


എരമംഗലം സെക്ടർ സാഹിത്യോത്സവിന് സമാപ്തി

എസ് എസ് എഫ് എരമംഗലം സെക്ടർ സാഹിത്യോത്സവ് എരമംഗലം കളത്തിൽപടിയിൽ വച്ച് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ( ജൂലൈ 16 17 ) നടന്ന പരിപാടി വളരെ പ്രൗഢമായി സമാപിച്ചു. ശനിയാഴ്ച 7:30 pm തുടങ്ങിയ പരിപാടിയിൽ വിദ്യാർത്ഥികളുടെ കലാ സാഹിത്യ മത്സരങ്ങൾ അരങ്ങേറി. എരമംഗലം ദേശത്തെ 6 യൂണിറ്റുകൾ തമ്മിൽ മാറ്റുരച്ച മത്സരത്തിൽ ഒന്നാം സ്ഥാനം കളത്തിൽപടി യൂണിറ്റ് കരസ്ഥമാക്കി പുഴക്കര, നാകോല യഥാക്രമം 2, 3 സ്ഥാനങ്ങൾ നേടി. കലാപ്രതിഭയായി പുഴക്കര യൂണിറ്റിൽ നിന്നുള്ള സിനാൻ സക്കീറിന് തിരഞ്ഞെടുത്തു. ഞായറാഴ്ച 8 pm നടന്ന സമാപന സംഗമത്തിൽ എസ്‌വൈഎസ് പൊന്നാനി സോൺ സെക്രട്ടറി ബക്കർ മണ്ണൂരയിൽ ഉദ്ഘാടനം ചെയ്തു എസ്എസ്എഫ് എരമംഗലം സെക്ടർ സെക്രട്ടറി സർഫാസ് അധ്യക്ഷത വഹിച്ചു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അജയൻ, റംഷാദ് എരമംഗലം എന്നിവർ സംഗമത്തിൽ ആശംസ ഭാഷണം നടത്തി.സെക്ടർ പ്രസിഡന്റ് ബാദുഷാ മുഈനി അനുമോദന പ്രഭാഷണം നടത്തി. വിവിധ യൂണിറ്റുകളിൽ നിന്ന് 150ഓളം പ്രതിഭകൾ പങ്കെടുത്തു

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments