പൊന്നാനി കണ്ടുകുറുമ്പക്കാവ് ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ഇന്ന് .
ദേശങ്ങളുടെ ക്ഷേത്രമായി അറിയപ്പെടുന്ന പൊന്നാനി കണ്ടുകുറുമ്പകാവിൽ മിഥുനത്തിലെ ഉത്രാടം നാളിൽ ജൂലൈ 14 നാണ് ഈ വർഷത്തെ പ്രതിഷ്ഠാദിന മഹോൽസവം കൊണ്ടാടുന്നത്. മുഖ്യ തന്ത്രി കൽപ്പുഴ മനക്കൽ ബ്രഹ്മശ്രീ ശങ്കരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ പ്രത്യേക പൂജകളും വഴിപാടുകളും ക്ഷേത്രത്തിൽ നടക്കുന്നതിനോടൊപ്പം വിപുലമായ പ്രസാദ ഊട്ടും നടക്കും. കോവിഡ് മൂലം രണ്ട് വർഷം മാറ്റി വെക്കപ്പെട്ട പ്രതിഷ്ഠാദിനം ഈ വർഷം വിപുലമായി ആഘോഷിക്കുന്നു. അയ്യായിരത്തിലധികം ഭക്തർ പ്രസാദ ഊട്ടിൽ പങ്കെടുക്കുമെന്നാണ് ക്ഷേത്രം കമ്മറ്റി ഭാരവാഹികളുടെ പ്രതീക്ഷ.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments