ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ് 22) സ്വാഗത സംഘം രൂപീകരിച്ചു
12 ഭാഷകളിലായി രാജ്യത്തിൻ്റെ വിവിധ കേന്ദ്രങ്ങളിൽ ജൂലൈ 17ന് നടക്കുന്ന NEET 2022 മെഡിക്കൽ പ്രവേശന പരീക്ഷയുടെ പഞ്ചായത്തിലെ ഏക പരീക്ഷ കേന്ദ്രമായി അൽഫലാഹ് ഇംഗ്ലീഷ് സ്കൂൾ. പരീക്ഷ നടത്തിപ്പിനായുള്ള സ്വാഗത സംഘ കമ്മിറ്റി രൂപീകരണ യോഗം ചീഫ് സുപ്രണ്ട് അബ്ദുൽ അസീസ് സി.ടി ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ സലിം ടി.എം, വൈസ് പ്രിൻസിപ്പാൾ ഷെമീറ, ഡെപ്യൂട്ടി സൂപ്രണ്ട് ഇഷ്ഫാഖ്. കെ എന്നിവർ സംസാരിച്ചു. സ്വാഗത സംഘ കമ്മിറ്റി ഭാരവാഹികളായി സലിം.ടി.എം (ചെയർമാൻ), കെ.പി ഷെരീഫ് (കൺവീനർ), കെ.കാസിം(ഫിനാൻസ്), നാസർ പൊന്നാനി (ട്രാഫിക് ), ഷഹീന (ഇൻവിജിലേഷൻ), ജംഷീല (സ്റ്റോക്) എന്നിവരെ തിരഞ്ഞെടുത്തു. കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പരീക്ഷക്കായി എത്തിച്ചേരുന്ന പരീക്ഷാർത്ഥികൾക്ക് കേന്ദ്രത്തിൽ പുരോഗമിക്കുന്ന സൗകര്യങ്ങൾ വിലയിരുത്തുകയും, കാമ്പസിന് പുറമെയുള്ള സൗകര്യങ്ങൾ സുഖമമാക്കാൻ പ്രദേശത്തുള്ള മുഴുവൻ നാട്ടുകാരുടെയും സഹകരണം യോഗം ആവശ്യപ്പെടുകയും ചെയ്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments