Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കെ.എസ്.എസ്.പി.യു. ആലങ്കോട് യൂനിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു

കെ.എസ്.എസ്.പി.യു. ആലങ്കോട് യൂനിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു

ചങ്ങരംകുളം: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് ആലങ്കോട് യൂനിറ്റ് കൺവെൻഷൻ മുതിർന്ന അംഗങ്ങളെ ആദരിച്ചു. പന്താവൂർ പെൻഷൻ ഭവനിൽ സംഘടിപ്പിച്ച കൺവെൻഷൻ ബ്ലോക്ക് സെക്രട്ടറി പി.എം.കെ. ഉണ്ണി ഉദ്ഘാടനം ചെയ്തു. സി. ശിവശങ്കരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പുതിയ യൂനിയൻ അംഗങ്ങൾക്ക് ടി. കൃഷ്ണൻ നായർ സ്വീകരണം നൽകി. ടി.വി. മുഹമ്മദ് അബ്ദുറഹിമാൻ, എം.പി. അംബികകുമാരി, കെ.വേലായുധൻ നായർ, എ.പി. ശ്രീധരൻ മാസ്റ്റർ, പി.എം. സതീശൻ, എ.വി.ദിവാകരൻ, ഗോവിന്ദൻകുട്ടി മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.

മെഡിസെപ് പദ്ധതിയെ സംബന്ധിച്ച് ക്ലാസെടുക്കാനും യൂനിയന്റെ ജില്ലാ കമ്മറ്റിയുടെ ജൂലൈ 27 ലെ കലക്ടറേറ്റ് മാർച്ച് വിജയിപ്പിക്കാനും പെൻഷൻ കുടുംബസംഗമം വിജയിപ്പിക്കാനും കൺവെൻഷൻ തീരുമാനിച്ചു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments