വെളിയങ്കോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം നടന്നു
വെളിയങ്കോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 2021 -22 എസ്എസ്എൽസി ബാച്ച് 100% വിജയം നേടിയതിന്റെ അനുമോദനയോഗം വിജയോത്സവം നടന്നു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നടന്ന ഘോഷയാത്രയിൽ ജനപ്രതിനിധികൾ രക്ഷിതാക്കൾ, പിടിഎ പ്രതിനിധികൾ, അധ്യാപകർ, സ്കൂൾ വിദ്യാർത്ഥികൾ, പൂർവ്വ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.
ബഹുമാനപ്പെട്ട വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കല്ലാട്ടേൽ ഷംസുവിന്റെ അധ്യക്ഷതയിൽ നടന്ന യോഗം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ്.ഇ. സിന്ധു ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മുഖ്യാതിഥിയായിരുന്ന മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. എ. കെ. സുബൈർ വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു .
100% വിജയം നേടുന്നതിന് വേണ്ടിയുള്ള കഠിന പ്രയത്നത്തിൽ അധ്യാപകർക്ക് നേതൃത്വം നൽകിയ മുൻ പ്രധാനാധ്യാപിക ശ്രീമതി. ഇ.പ്രസന്ന ടീച്ചറെ യോഗത്തിൽ ആദരിച്ചു. യോഗത്തിൽ വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. സെയ്ത് പുഴക്കര, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. പി.അജയൻ, വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി.പി.പ്രിയ, പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ.നിസാർ.പി പൊന്നാനി AEO ശ്രീമതി. ഷോജ. ടി. എസ്, മുൻ ഹെഡ്മിസ്ട്രസ് ശ്രീമതി.ഇ. പ്രസന്ന, പൂർവ്വവിദ്യാർത്ഥി സംഘടന പ്രസിഡന്റ് ശ്രീ.ഷാജി കാളിയത്തേൽ, PTA പ്രസിഡന്റ് ശ്രീ.എ നിഷിൽ,എസ് എം സി ചെയർമാൻ ശ്രീ. പി. ശശി, പ്രിൻസിപ്പാൾ ശ്രീ.നൂർമുഹമ്മദ്, എൽപി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. രഘു മാഷ് എന്നിവർ ആശംസകൾ അറിയിച്ചു. മധുര വിതരണത്തോടെ അവസാനിച്ച യോഗത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. അനിൽകുമാർ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ശ്രീ. റോബിൻ കെ. കെ. നന്ദിയും അർപ്പിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments